കൂരിരുൾ താഴ്വരയിലൂടെ നടന്നാലും…

Public / Publication

കൂരിരുൾ താഴ്വരയിലൂടെ നടന്നാലും…

ജീവിതത്തിൽ പരിശോധനകൾ നേരിടുമ്പോൾ തനിക്കു മുമ്പിലുള്ള സുന്ദരമായ ലക്ഷ്യംപോലും മറന്ന് പലരും വിലപിക്കുന്നതായി കാണാം. ശുഭ ഭാവി ലക്ഷ്യമിടുന്നവർ വഴിമധ്യേയുള്ള തടസ്സങ്ങളിൽ പതറുകയില്ല. കുടുംബാംഗങ്ങളിൽ നിന്നും അകന്ന് ദൂരദേശത്ത് ജോലി ചെയ്യുന്ന ഒരാൾ ചില നാളുകൾക്കു ശേഷം കുടുംബാംഗങ്ങളെ കാണാനും അവരുമൊത്ത് കഴിയാനും ആഗ്രഹിച്ചു യാത്ര തിരിച്ചു. യാത്രയുടെ തുടക്കം മുതൽ പല ദുരിതങ്ങളും അയാളെ അലട്ടി. പ്രതികൂല കാലാവസ്ഥ, വാഹന ത്തിനുണ്ടായ കേടുപാട്, ലഗേജ് നഷ്‌ടപ്പെട്ടത്, അധികാരികളുടെ കർക്കശ്യ ഇടപെടൽ, ശാരീരിക ക്ലേശം തുടങ്ങി അനവധി ബുദ്ധിമുട്ടുകൾ അയാൾക്ക് നേരിടേണ്ടി വന്നെങ്കിലും താമസംവിന തന്റെ പ്രിയപ്പെട്ട ഭവനത്തിലെത്തി പ്രിയപ്പെട്ട കുടുംബാംഗങ്ങളെ കാണാമല്ലോ എന്ന വസ്തു‌ത തന്നെ ഉത്സാഹഭരി തനാക്കുകയും നേരിട്ട പ്രശ്‌നങ്ങളെല്ലാം നിസാരമായി കരുതുകയും ചെയ്തു. എന്നാൽ നേരിട്ട ദുതിതങ്ങൾ കണ്ട് നിരാശയോടെ യാത്ര അവസാനിപ്പി ച്ചിരുന്നെങ്കിൽ അയാൾ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താനോ സന്തോഷം അനുഭവിക്കാനോ കഴിയുക യില്ലായിരുന്നു.
ദൈവത്തിൽ പ്രത്യാശയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതയാത്രയിൽ നേരിടുന്ന എല്ലാ ദുരിതങ്ങളും സംയമനത്തോടെ നേരിടാൻ കഴിയും. കാരണം, ഈലോകത്തിലെ താത്ക്കാലിക ജീവിതം അവസാനിച്ചാലും
ദൈവത്തോടു കൂടെയുള്ള ഒരു നിത്യവാസത്തിനായി നോക്കിപ്പാർക്കുന്നവരാണ് ദൈവഭക്തർ. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ആ ഉറപ്പുള്ളവർക്ക് ദാവീദ് പാടി യതുപോലെ പാടാൻ കഴിയും, “കൂരിരുൾ താഴ്വരയിലൂടെ നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല. നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” (Ps. 23:4).

ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ വിവിധ ശോധനകൾ ജീവിതത്തിൽ നേരിടുമ്പോഴും ദൈവഹിതത്തിനായി ഏല്പ്‌പിച്ചുകൊടുക്കാൻ കഴിഞ്ഞാൽ ഏതു പ്രതികൂലസാഹചര്യങ്ങളിലും സന്തോഷിക്കുവാൻ കഴിയും.

ദൈവവേലയ്ക്കായി സമർപ്പിക്കപ്പെ ട്ടവർപോലും ചില സന്ദർഭങ്ങളിൽ “ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന എനിക്കെന്തു പരിശോധന” എന്നു വിലപിക്കുന്നതു കേട്ടിട്ടുണ്ട്. അതിനുള്ള വ്യക്തമായ മറുപടിയാണ് ക്രൂശിതനായ യേശു. മനുഷ്യജാതിയുടെ ഉദ്ധാരണത്തിനായി ഭൂമിയിൽ മനു ഷ്യനായി അവതരിച്ച ദൈവപുത്രനായ യേശു ക്രൂശിക്കപ്പെട്ടില്ലായിരുന്നെങ്കിൽ തന്റെ മനുഷ്യാവതാരം കൊണ്ട് പ്രയോജനമുണ്ടാകയില്ലായിരുന്നു. മനു ഷ്യന്റെ രക്ഷ എന്ന ലക്ഷ്യത്തിനായി ക്രിസ്തു ‌ ക്രൂശുമരണം ഏറ്റടുത്തു.

ഭൗതികനന്മകൾ നോക്കി ചിലർ അനുഗ്രഹി ക്കപ്പെട്ടവരെന്നു ലോകം വിലയിരുത്താറുണ്ട്. എന്നാൽ ഭൗതിക നന്മകളല്ല, ദൈവീകാനുഗ്രഹത്തിന്റെ മാനദണ്ഡഡം എന്നതാണ് സത്യം. ലോകത്തിലെന്തെല്ലാം നേടിയാലും ആത്മീയ സമ്പന്നത കൈവരിക്കുന്നില്ലെങ്കിൽ മുഴുവൻ നഷ്ടമാണെന്നു ദൈവവചനം പറയുന്നു. ആത്മീയ കാഴ്ചപ്പാടുള്ള ഒരു വ്യക്തി ഈ ലോകത്തിലെ കഷ്ടങ്ങളും ദുരിതങ്ങളും ദൈവത്തിങ്കലേക്ക് കൂടുതൽ അടുക്കാനുള്ള ഒരു ഉപാധിയായി മനസ്സിലാക്കുകയും കഷ്ട ങ്ങളിൽ സന്തോഷിക്കുകയും ചെയ്യും. ഒരു യഥാർഥ ക്രിസ്ത്യാനിയുടെ ജീവിതം ദുരിതപൂർണമാണ്. പല നിലകളിൽ ലോകം അവരെ പകയ്ക്കും. കാരണം, ക്രിസ്‌തുവിനൊപ്പം സഞ്ചരിക്കുന്ന ഒരുവനു ലോകത്തിൽ കാണുന്ന പലതിനോടും അകലം പാലിക്കേണ്ടതായി വരുമെന്നതിനാലാണ്. ലോകവുമായി കൂടുതൽ ഇഴുകിച്ചേരുന്ന ഒരുവൻ ദൈവവുമായി കൂടുതൽ അകലം പാലിക്കുന്നു എന്നതാണു വാസ്‌തവം. ലോകത്തിലെ ദുരിതങ്ങളും സങ്കടങ്ങളും താത്ക്കാലികമാണെന്ന ജ്ഞാനം പ്രാപിച്ച് ഇവിടത്തെ നഷ്ട‌ങ്ങൾ പിന്നെത്തേതിൽ നേട്ടമാണെന്നു മന സ്സിലാക്കി സ്വർഗരാജ്യവ്യാപ്‌തിക്കായി നമ്മുടെ പ്രയാണം തുടരാം.