ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമായി ജിദ്ദയ്ക്ക് അംഗീകാരം

News / Public

ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമായി ജിദ്ദയ്ക്ക് അംഗീകാരം

Residential buildings are seen in Jeddah, Saudi Arabia, July 13, 2022. (AN Photo)

റിയാദ് : ജിദ്ദ നഗരത്തിന്‌ ‘ആരോഗ്യ നഗരം’ എന്ന അംഗീകാരം ലഭിച്ചു. നിശ്ചിത മാനദണ്ടങ്ങൾ പാലിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയാണ്‌ ഈ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ‘ആരോഗ്യ നഗര’മെന്ന അംഗീകാരം ലഭിക്കുന്ന പ്രധാന നഗരമായി ജിദ്ദ മാറി.ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷ്അലിന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി .മനുഷ്യരെ പരിപാലിക്കുന്നത് മുൻഗണനയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നേട്ടം എന്ന് ഗവർണർ പറഞ്ഞു.ആരോഗ്യകരവും പാരിസ്ഥിതികവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ‘വിഷൻ 2030’ ന് അനുസൃതമായി ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെ ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു.