ലാക്കിലേക്ക് ഓടുക

Public

ലാക്കിലേക്ക് ഓടുക

പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ലോകത്തെ മുഴുവൻ മുൾ മുനയിൽ നിർത്തിയ വര്ഷങ്ങളായിരുന്നു കഴിഞ്ഞു പോയത് എന്ന് വിശേഷിപ്പിക്കാം. പകർച്ച വ്യാധി ലോകമെമ്പാടും താണ്ഡവമാടി യതു മൂലം പ്രിയരായ പലരെയും പിരിയേണ്ടി വന്ന വർഷങ്ങൾ. ഒരു പക്ഷെ ഒരുപാട് പരാജയങ്ങളുടെ വര്‍ഷം, ദുഖവും പ്രയാസവും ധാരാളമായി അനുഭവിക്കേണ്ടി വന്ന വര്‍ഷം. എന്നാല്‍ ദുഖങ്ങ ളുടെയും പരാജയങ്ങളുടെയും വാതിലുകള്‍ തുറന്നിട്ട്‌ അതിലൂടെ നോക്കിയിരുന്നാല്‍ നിശ്ചയമായും അത് മുമ്പോട്ടുള്ള യാത്രയിലെ വിജയങ്ങള്‍ക്ക് തടസ്സമായിരിക്കും.

“”The successful man has an eye not only for the opportunity, but also for the closing of the settled questions”

ഒരിക്കല്‍ ലോയിഡ് ജോര്‍ജ് എന്ന പണ്ഡിതന്‍ ഇപ്രകാരം പറഞ്ഞു, “Through out life I think I have always closed the gates behind me”

പരാജയങ്ങള്‍ തടസ്സമായിത്തീരുന്നതിനെക്കാള്‍ അവയെ പാഠമാക്കി അതിലേക്കുള്ള വാതില്‍ അടയ്ക്കുന്നവനാണ് ബുദ്ധിമാന്‍. കഴിഞ്ഞു പോയ വര്‍ഷങ്ങളിലെ പരാജയങ്ങളെ നിരത്തി വിലപിക്കുന്നവര്‍ ധാരാളം ഉണ്ട്.  എന്നാല്‍ അടുത്ത വര്ഷം അവസാനിക്കുമ്പോള്‍ എങ്കിലും വിജയത്തിന്റെ അനുഭവങ്ങള്‍ പറയത്തക്ക നിലയില്‍ കൃത്യമായ പദ്ധതികള്‍ക്ക് രൂപം നല്കാന്‍ നമുക്ക് സാധിക്കുന്നില്ല എങ്കില്‍ എന്ത് പ്രയോജനം.  പൗലോസ്‌ പിന്‍പിലുള്ളത് മറക്കുവാന്‍ തീരുമാനിക്കുമ്പോള്‍ മുമ്പിലേക്ക് ഓടുവാനുള്ള ലക്ഷ്യ ബോധവും വെളിപ്പെടുത്തുന്നു. “ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളി യുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.” ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ഒരു അത്ലെറ്റിന്റെ സ്യുട്ട് അണിയുന്ന പൗലോസ്‌ ക്രിസ്തുയേശുവില്‍ തന്‍റെ സഹവിശ്വാസികളെയും അതിനായി പ്രേ രിപ്പിക്കുന്നു. അദ്ദേഹം പറയുന്നു, “നമ്മില്‍ തികഞ്ഞവര്‍ ഒക്കെയും ഇങ്ങനെ തന്നെ ചിന്തിച്ചു കൊള്‍വിന്‍.” ഇവിടെ തികഞ്ഞവര്‍ എന്നതിനര്‍ത്ഥം പക്വത വന്നവര്‍ എന്നാണ്.

പിമ്പില്‍ ഉള്ളതു മറക്കാം എന്ന് പറയുമ്പോള്‍ മറ്റൊരു അര്‍ത്ഥം അതിനുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ താന്‍ കൈവരിച്ച നേട്ടങ്ങള്‍ കണ്ടുകൊണ്ട്‌ ഇനിയും വിശ്രമിക്കാം എന്ന ചിന്ത തന്നിലില്ല എന്നതാണത്. ഒരു വിശ്വാസിക്ക് ഒരിക്കലും കഴിഞ്ഞ കാലങ്ങളില്‍ കര്‍ത്താവിനു വേണ്ടി ചെയ്ത വൻകാര്യങ്ങളുടെ മറവില്‍ വിശ്ര മിക്കുവാന്‍ കഴിയില്ല. പിമ്പില്‍ ഉള്ളതില്‍ അഭിമാനം കൊ ള്ളുന്നതിനെക്കാള്‍ മുമ്പിലുള്ള ലക്ഷ്യത്തിലേക്ക് ഓടുന്നതാണ് ഒരു ഉത്തമ വിശ്വാസിയുടെ ലക്ഷണം. ഒരു വിശ്വാസിക്ക് ജീവിതാന്ത്യം വരെയും മുമ്പില്‍ കാണുന്ന ലക്ഷ്യത്തിലേക്ക് കുതിച്ചു പായുന്ന അത് ലെറ്റിന്‍റെ ജീവിതമാണ്. കഴിഞ്ഞ നാളുകളില്‍ ദൈവം ചെയ്ത നന്മകളും അവനില്‍ നിന്ന് പ്രാപിച്ചിട്ടുള്ള കരുണയുമൊക്കെ മറക്കുക എന്ന് ഇതിനര്‍ത്ഥമില്ല. കഴിഞ്ഞ നാളുകളിലെ നേട്ടങ്ങള്‍ ലക്ഷ്യബോധമുള്ള ഓട്ടത്തിന് ശക്തിയും നിശ്ചയ ദാര്‍ഡൃവും പകരപ്പെടുവാന്‍ ഉതകണം.

ഓട്ടത്തില്‍ വ്യക്തമായ ഒരുക്കം ആവശ്യമാണ്‌. തിമോത്തിയോ സിനെ ഉപദേശിക്കുമ്പോള്‍ ഓട്ടക്കളത്തിലുള്ള നിയമങ്ങളും ചട്ട ങ്ങളും കൃത്യമായി പാലിക്കുവാന്‍ പൗലോസ്‌ പ്രബോധിപ്പിക്കുന്നു. (1തിമോ.6:11-14) പഴയതെല്ലാം മറന്ന് ഒരു പുതിയ ഉണര്‍വോടെ നമുക്കും ഓടാം. ( 2 കോരി. 5:17) ചട്ട പ്രകാരം ഓടുന്നവര്‍ക്ക് മാത്രമേ വിജയം കൈവരിക്കുവാന്‍ കഴിയുകയുള്ളു.

ലക്ഷ്യത്തെപ്പറ്റിയുള്ള നിശ്ചയ ദാര്‍ഡൃം ഉണ്ടായിരിക്കണം. “നിങ്ങ ളുടെ ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാത്തിടത്തോളം കാലം നിങ്ങള്‍ ഒരു വിജയമാണോ പരാജയമാണോ എന്ന് പറയുവാന്‍ കഴിയില്ല.” Setting a goal is the chief secret of personal power. ഓട്ടക്കളത്തിലെ എല്ലാ തടസ്സങ്ങളും തരണം ചെയ്യുവാനുള്ള ശക്തിയാണ് മുമ്പിലുള്ള ലക്ഷ്യം. പൗലോസ്‌ ചുരുക്കമായി അത് പ്രതിപാദിക്കുന്നു.“ … .. വല്ല വിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുളള പുനരുത്ഥാനം പ്രാപിക്കേണം എന്ന് വെച്ചു എല്ലാം ഉപേക്ഷിച്ചു ചവര്‍ എ ന്നെണ്ണ്‍ന്നു.”

വിജയം നിശ്ചയിക്കുന്ന മറ്റൊരു ഘടകം ഓട്ടക്കാരന്റെ സമര്‍പ്പ ണമാണ്‌. ശത്രു രാജ്യത്തിന്‍റെ പിടിയില്‍ പെടാതിരിപ്പാന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോടുള്ള സമര്‍പ്പണം ആഴമാ യിരിക്കണം. അവന്‍റെ ഓട്ടത്തോട്‌ വിശ്വസ്ഥത പുലര്‍ത്തുവാന്‍ ഈ സമര്‍പ്പണം പ്രേരിപ്പിക്കുന്നു. വ്യവസ്ഥകള്‍ പാലിച്ചു തന്നെ നമുക്ക് ഓടാം. ലക്ഷ്യത്തിലെത്തിച്ചേരും വരെ.