കൈ വിട്ടു പോകുന്ന ലോക നിക്ഷേപങ്ങളും ബന്ധങ്ങളും

Public

കൈ വിട്ടു പോകുന്ന ലോക നിക്ഷേപങ്ങളും ബന്ധങ്ങളും

Pr. Sam Thomas

അതുല്യമായതും മൂല്യമേറിയതുമായ സ്വർ ഗീയ നിക്ഷേപങ്ങളെ അലക്ഷ്യമാക്കി നശ്വരമായ ലൗകിക നേട്ടങ്ങൾക്കു വേണ്ടി മാത്രം പലരും തന്റെ ആയുസ്സ് പാഴാക്കുന്നതായി കാണാം. ലോകത്തിൽ ജീവിക്കുമ്പോൾ ഭൗതിക നന്മകൾ ആവശ്യമാണ്. അതിനായി അധ്വാനിക്കുകയും വേണം പക്ഷെ നമ്മുടെ കാഴ്ച്ചപ്പാട് അതോടുള്ള ബന്ധത്തിൽ മാത്രമായാൽ അവസാനം ഉണ്ടാ കുന്ന നഷ്ടം നമു ക്ക് സഹിക്കാവതായിരിക്കില്ല.

തലമുറയുടെ ഭദ്രതയ്ക്ക് വേണ്ടി കനത്ത നിക്ഷേപങ്ങൾ കരുതിയ പലരും മക്കൾക്ക് നല്കേണ്ടിയിരുന്ന സാരോപദേശങ്ങൾ നൽകി അവരെ വളർത്തുവാൻ തുനിയാതിരുന്നതി നാൽ പിൽക്കാലത്തു അവർക്കും കുടുംബ ത്തിനും സമൂഹത്തിനും വിനയായിതീർന്ന പല സംഭവങ്ങളും ഉണ്ട്. ഭൗതിക സമ്പാദനത്തി നായി നമ്മുടെ സമയം മുഴുവൻ ചെലവഴി ക്കുമ്പോൾ വഴി വിട്ടുള്ള പ്രയാണത്തിലാ യിരിക്കും നമ്മുടെ മക്കൾ. ഉന്നത വിദ്യാ ഭ്യാസവും ശ്രേഷ്ഠമായ ഭാവിയും അവർക്കു ലഭ്യമാക്കുവാൻ ശിക്ഷണം നൽകേണ്ടതുണ്ട്. അതോടൊപ്പം തന്നെ അമൂല്യമായ സ്വർഗീയ നിക്ഷേപങ്ങളെക്കുറിച്ചും അവരെ ബോധവാ ന്മാരാക്കണം. മാതാപിതാക്കളാണ് മക്കളുടെ മാതൃക. ആത്മീയ ജീവിതത്തിൽ നാം അല ക്ഷ്യരാ യാൽ നമ്മുടെ തലമുറ ഉറപ്പായും വഴി തെറ്റും.

സമ്പദ് സൗകര്യങ്ങൾ ഇവയെല്ലാം ദൈവത്തി ന്റെ ദാനം മാത്രമാണെന്നും ഏതു നിമിഷവും അവസാനിക്കുന്നതാണ് നമ്മുടെ ജീവിതമെന്നും ഒരു വീണ്ടു വിചാരമുണ്ടായാൽ ഉത്തമമായത് എന്തെന്ന് അന്വേഷിക്കുവാനും അത് നിർവ്വ ഹിക്കുവാനും നാം ഉൽസുകരാകും. ദൈവ ത്തിനു വേണ്ടി ചെലവഴിക്കുന്ന ഓരോ കാ ര്യങ്ങളും സ്വർഗീയ നിക്ഷേപമായിത്തീരുന്നു. നമ്മുടെ സമയം, ആരോഗ്യം, പദവി, സാഹച ര്യങ്ങൾ, പണം ഇവയൊക്കെ എത്രത്തോളം ദൈവിക കാര്യങ്ങൾക്കായി ചെലവ ഴിക്കുന്നു ണ്ടോ അതനുസരിച്ചായിരിക്കും സ്വർഗീയ നിക്ഷേപത്തിന്റെ വർധനവ് .

ദൈവീക കാര്യങ്ങൾ എന്ന് പറയുമ്പോൾ ആ രാധനയിലും കൂട്ടായ്മയിലും മാത്രം ഒതുക്കു കയാണ് പലരും. അത് ഒരളവു വരെ നമ്മുടെ സംതൃപ്തിക്കായി നാം ചെയ്യുന്നു. എന്നാൽ ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി എന്ത് ചെയ്യുന്നു എന്നതിലാണ് പ്രസക്തി. നാശമാർ ഗ്ഗത്തിൽ സഞ്ച രിക്കുന്ന ഒരു വ്യക്തിക്ക് നേർവഴി കാട്ടിക്കൊടുക്കുവാൻ നാം പരിശ്രമിക്കുന്നു ണ്ടോ. സമൂഹത്തിൽ ഹീനരായും നിരാശ്രയരാ യും തള്ളപ്പെട്ടവരിലേക്കു ക്രിസ്തുവിന്റെ സ്നേഹം പകർന്നു കൊടുക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ.

അമൂല്യ നിക്ഷേപങ്ങൾക്കായി അധ്വാനിക്കണം. “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു; പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നി ക്ഷേപം സ്വ രൂപിച്ചുകൊൾവിൻ”.(മത്തായി 6:19,20) എന്ന് ദൈവ വചനം പറയുന്നു.

 ദൈർഘ്യം എതയുണ്ടെന്ന് ആർക്കും നിശ്ചയ മില്ലാത്ത നമ്മുടെ ജീവിതം ഒരു നല്ല ലക്ഷ്യ ത്തിനായി പ്രയോജനപ്പെടുത്തണം. മനുഷ്യായു സ് ദൈവത്തിന്റെ ദാനമാണ്. അത് നൈമിഷിക സുഖങ്ങൾക്ക് വേണ്ടി മാത്രം ചെലവഴിക്കാതെ അതിന്റെ മുഖ്യ പ്രഭാവത്തോടെ ദൈവത്തിനു വേണ്ടി പ്രയോജനപ്പെടുത്തുമെങ്കിൽ ലാഭകരമാ യ ഒരു നിക്ഷേപം സ്വർഗ്ഗത്തിൽ നമുക്കുണ്ടാകും. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ നാലു ഘട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന മനുഷ്യ ജീവിതത്തിൽ, ബാല്യവും കൗമാരവും ധാരാളം ആശകളും സ്വപ്നങ്ങളും നെയ്തു കൂട്ടുന്ന ദശകളാണ്. ഇതിൽ പലതും സാക്ഷാത്കാരത്തി

നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതം, ആരോഗ്യം,

ലെത്തുന്നത് യൗവ്വന കാലത്താണ്. കൂടുതൽ  ദൈർഘ്യതയുള്ള യൗവ്വന ദശയിൽ മനുഷ്യൻ തലയെടുപ്പോടെ നിൽക്കുന്നു. യൗവ്വനക്കാർ സമൂഹത്തിന്റെ ആശയും ആവേശവുമാണ്. ഊർജ്ജസ്വലതയോടെ പല കാര്യങ്ങൾക്കും ചു മൽ കൊടുക്കുവാൻ യൗവ്വനക്കാർക്കു കഴിയു ന്നു. എന്നാൽ ഈ കാലഘട്ടം ബുദ്ധിയോടെ വിനിയോഗിച്ചില്ല എങ്കിൽ വൻ നഷ്ടത്തിനും നിരാശയ്ക്കും കാരണമാകുമെന്നതിൽ സംശയ മില്ല. യൗവ്വനത്തിളപ്പിൽ ഭൗതിക നേട്ടങ്ങളും ജഢീക താൽപ്പര്യങ്ങളും ലക്ഷ്യമിടുന്നവർ ദൈവവഴി മറന്നു ജീവിക്കുന്നു അഥവാ ദൈവത്തെ അറിയുന്നവരെന്നു പറയുന്നവരെ ങ്കിലും ദൈവത്തിനു പ്രയോജനപ്പെടാത്തവ രാണവർ. “നിന്റെ യൌവനശക്തി അന്യ ന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊ ടുക്കരുതു” (സദൃശവാക്യങ്ങൾ 5:9).  ഈ ലോ കത്തിന്റെ സംതൃപ്തിക്ക് വേണ്ടി നമ്മു                     ടെ നിത്യമായ അവകാശം നഷ്ടമാക്കരുതെന്നു സാരം.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ മഹാമാരി എന്ന വിപത്തു മൂലം നമുക്ക് പ്രിയമുള്ളവർ പലരും അപ്രതീക്ഷിതമായി ലോകം വിട്ടു പോയി എന്നത് ഒരു നൊമ്പരമായി അകതാരിൽ അവശേഷിക്കുന്നു.

“സമർത്ഥനായ സീസറും, പ്രസിദ്ധനായ ഹോ മറും, സമത്വമറ്റ സോളമൻ തുടങ്ങിയ വിജ്ഞരും അമർന്നു പോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്ക് പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലതിൽ” എന്ന് കവി പാടിയിരിക്കുന്നത് നാം ഓർക്കുന്നത് നന്ന്.

താൽക്കാലികമാണ് നമ്മുടെ ജീവിതം. ലോക നിക്ഷേപങ്ങളും ബന്ധങ്ങളും സെമിത്തേരി വരെ നമ്മെ പിന്തുടർന്നേക്കാം. എന്നാൽ അതിന പ്പുറമുള്ള ഒരു നിത്യമായ രാജ്യത്തെക്കുറിച്ചു നാം ബോധവാന്മാരല്ലെങ്കിൽ നാം നേടിയതെല്ലാം നഷ്ടത്തിന്റെ പട്ടികയിൽ മാത്രമേ വരുന്നുള്ളു. തീരുമാനം നമ്മുടേത് മാത്രം.