ഒടുവില്‍ എന്താകും?

Public

ഒടുവില്‍ എന്താകും?

Pastor Sam Thomas

യാത്ര ഇന്നും തുടരുന്ന നമ്മുടെ ജീവിതത്തില്‍ അഭിമാനിക്കത്തക്ക നിലയില്‍ ഇതുവരെ എന്ത് നേടുവാന്‍ കഴിഞ്ഞു. ഒരു സംവത്സരം കൂടി അവസാനിക്കുന്ന ഈ ദിനങ്ങള്‍ നമുക്ക് ഒരു പുന:പരിശോധനയുടെ നാളുകളാണ്. ആരംഭങ്ങളുടെ ദൈവമായി റോമക്കാര്‍ ആരാധിച്ചിരുന്ന ജനുസ് രണ്ടു മുഖങ്ങളുള്ള ഒരു മനുഷ്യനായി ചിത്രീകരിക്കപ്പെട്ടിരുന്നു. ഒരു മുഖം പിന്നിലെയ്ക്കും മറ്റൊരു മുഖം മുന്പിലെയ്ക്കും നോക്കി ഇരിക്കുന്ന ഒരു വ്യക്തിരുപമാണിത്. കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ കാലഘട്ടത്തിന്റെ മാധ്യമമായി ഇതിനെ കാണാം. ജനുസ് എന്ന പദത്തില്‍ നിന്നുമാണ് ജനുവരി എന്ന മാസം നാമകരണം ചെയ്യപ്പെട്ടതെന്ന് പറയപ്പെടുന്നു.

അതെന്തു തന്നെയായാലും ഒരു പുതിയ ജനുവരിയിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് പോയ ദിനങ്ങളിലെയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണു. ആത്മീക വിഷയങ്ങളില്‍ പരാജിതരായ, ക്ഷീണിതരായ പലരില്‍ നിന്നും നിരാശയുടെ വാക്കുകള്‍ പതിവായി ആണ്ടിന്റെ അവസാനങ്ങളില്‍ കേള്ക്കാറുണ്ട്. ഒരു ഉയര്‍ത്തെഴുന്നെല്പ്പിനായി ആഗ്രഹിക്കുന്നു എന്ന സ്ഥിരം പല്ലവി ഒരു ആത്മാര്ത്ഥത യുമില്ലാതെ പലരും പറഞ്ഞു വിട്ന്നു എന്നതില്‍ കവിഞ്ഞു ഇതിനു വലിയ കഴമ്പില്ല എന്നാല്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ പരാജയങ്ങളും ക്ഷീണങ്ങളും ഉള്ക്കൊണ്ടു യഥാര്ഥഞമായ ഒരു കുതിപ്പിനായ് ഹൃദയ പൂര്‍വ്വം ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അത് സാധ്യമാകുമെന്നതില്‍ ഒട്ടും സംശയമില്ല. സങ്കീര്ത്തക്കാരന്‍ പറഞ്ഞിരിക്കുന്ന പരമാവധി ആയുസ് 80 വര്ഷമാണ്‌. അതിനപ്പുറം ഉള്ളവര്ക് അത് ബോണസായി ലഭിച്ചതാകാം.

എങ്ങിനെയായാലും മധ്യവയസിലെത്തിയ ഒരു വ്യക്തി അഥവാ 40 വയസു കഴിഞ്ഞ ഒരാളുടെ ഹൃദയം ഒന്നര ബില്യനിലധികം പ്രവശ്യമിടിച്ചു കഴിഞ്ഞു. ഇനി എത്ര മിടിപ്പ് നമുക്ക് ബാക്കി കാണും. നമ്മോടൊപ്പം ഈ വര്ഷാരംഭതതിലുണ്ടായിരുന്ന എത്രയോ പേര്‍ അപ്രതീക്ഷിതമായി നമ്മെ വിട്ടു പോയി. അങ്ങനെയൊരു അവസ്ഥ നമുക്ക് ഉണ്ടാകാതിരുന്നത് ദൈവത്തിന്റെ അത്യന്ത കരുണയല്ലേ. നാം ആയിരുന്ന സ്ഥാനങ്ങളില്‍, യാത്രകളില്‍ ഒക്കെ അനര്ത്ഥങ്ങള്‍ നമുക്ക് നേരെ എതിരിട്ടപ്പോഴും സര്‍വശക്തന്റെ കരങ്ങളില്‍ നാം സുരക്ഷിതരായിരുന്നു.

ദിവസേനയുള്ള വ്യായാമ മുറകളുടെയും ആഹാര ക്രമീകരണത്തിന്റെയും ബലത്തിലാണ് നമ്മുടെ ഹൃദയം നിര്ബാധം പ്രവര്ത്തിഅക്കുന്നത് എന്ന് ചിലര്‍ ചിന്തിച്ചെക്കും. ‘യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു. ‘(സങ്കീര്ത്തനം 95;17) എന്ന യാഥാര്ത്ഥ്യം സങ്കീര്ത്തനക്കരനോട് ചേര്ന്ന് നമുക്ക് പറയുവാന്‍ കഴിയുന്നുണ്ടോ? ഭാരം കുറയ്ക്കുന്നതും, വ്യായാമം ചെയ്യുന്നതും , ആഹാരം നിയന്ത്രിക്കുന്നതും ശാരിരിക സൌഖ്യത്തിനു വളരെ നല്ലതാണു.

എന്നാല്‍ ആത്മാവെന്ന അകത്തെ മനുഷ്യന്റെ ആരോഗ്യത്തില്‍ നാം ശ്രദ്ധിക്കുന്നുണ്ടോ. അനാവശ്യമായ ഭാരങ്ങള്‍ ഉപേക്ഷിച്ച് ദൈവിക ചിന്തകള്‍ ഹൃദയത്തിലുണ്ടാവണം. ക്രമാനുഗതമായ സ്തുതി സ്തോത്രങ്ങളാല്‍ നമ്മുടെ pulse ന്റെ ചലനം കൃത്യമാക്കണം. മാധുര്യമേറിയ ദൈവവചനം ഭക്ഷിച്ച് ദുര്‍േമദസ് നീക്കികളയണം. ഇങ്ങനെയൊക്കെ കൃത്യത പാലിക്കുന്ന ഒരു വ്യക്തിയുടെ അകത്തെ മനുഷ്യന്‍ മേല്ക്കു മേല്‍ ശക്തി പ്രാപിക്കുകയും ലോകത്തിലെ കഷ്ടങ്ങളും നഷ്ടങ്ങളും തൃണവല്ഗണിച്ച് പ്രത്യാശയുടെ പൊന്‍പുലരിയിലെയ്ക്ക് ഉത്സാഹത്തോടെ പ്രവേശിക്കുകയും ചെയ്യും. ആത്യന്തികമായ ആ ലക്‌ഷ്യം നമുക്ക് ഉണ്ടെങ്കില്‍ കഴിഞ്ഞ കാലങ്ങളിലെ പരാജയങ്ങളെ തിരിച്ചറിയുവാനും വിജയത്തിന്റെ പടികള്‍ കയറുവാനും കഴിയുകയുള്ളൂ .
നൈമിഷികമായ നമ്മുടെ ജീവിതം നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി വ്യാകുലപ്പെടുവാനുള്ളതാവരുത്. ദൈവാശ്രയത്തിലൂടെയുള്ള നേട്ടങ്ങൾ നമുക്ക് മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുവാനുള്ള ഉത്സാഹം പകരട്ടെ. God bless you .