ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 മുതൽ 17 വരെ

News / Uncategorised

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 മുതൽ 17 വരെ

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ വാർഷിക കൺവൻഷൻ 2023 നവംബർ 15 ബുധനാഴ്ച്ച മുതൽ 17 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടും.

കർത്തൃദാസൻ പാസ്റ്റർ ഡോ. ഷിബു കെ മാത്യു മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ഓഫ് ഗോഡ് റീജിയൻ ക്വയർ ഗാന ശ്രുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും. ഈ ആത്മീക സംഗമത്തിലേക്ക് കുവൈറ്റിലുള്ള ഏവരെയും ദൈവനാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കുവൈറ്റിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വി റ്റി എബ്രഹാം 50106564 (പ്രസിഡന്റ്‌), പാസ്റ്റർ എബി റ്റി ജോയ് 65679191 (വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം സ്‌കറിയ 97157635 (റീജിയൻ പാസ്റ്റർ), ബ്രദർ എം റ്റി എബ്രഹാം 66803905 (സെക്രട്ടറി), ബ്രദർ ജോയ് വർഗീസ് 50485805 (പബ്ലിസിറ്റി കൺവീനർ)